'ലിവിങ് ടു ഗെദർ' ബന്ധങ്ങൾ ലെംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു'; ഹൈക്കോടതി
ഇത്തരം ബന്ധങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ കോടതിക്ക് മേല്‍ സമ്മർദം കൂടിവരികയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഇൻഡോർ: 'ലിവിങ് ടുഗെദർ' ബന്ധങ്ങൾ ലൈംഗിക കുറ്റകൃത്യങ്ങളും വേശ്യാവൃത്തിയും വർധിക്കുന്നതിന് കാരണമാകുന്നതായി മധ്യപ്രദേശ് ഹൈക്കോടതി. സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ 25കാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭ്യങ്കറാണ് നിരീക്ഷണം നടത്തിയത്.
'അടുത്ത കാലത്താണ് ഇത്തരം ലിവിങ് ടുഗെദർ ബന്ധങ്ങളിൽ നിന്ന് കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഇതുകാരണം ഇത്തരം ബന്ധങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ കോടതിക്ക് മേല്‍ സമ്മർദം കൂടിവരികയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രാകാരം ഏതൊരാൾക്ക് ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നുണ്ട്. ലിവിങ് റിലേഷനുകളും ഇതിന്റെ പരിധിയിലാണ് വരുന്നത്. പല ഭേദഗതികളും ഇതിൽ പിന്നീട് വരുത്തിയിരുന്നെങ്കിലും ഇതിനെ ചൂഷണം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു. ഒരുപാട് പരിമിതികൾ ഇത്തരം ബന്ധങ്ങൾക്കുണ്ടെന്നും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ പങ്കാളികൾക്ക് അധികാരം സ്ഥാപിക്കാൻ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയായ സ്ത്രീക്ക് രണ്ടുതവണ ഗർഭം അലസിപ്പിക്കേണ്ടിവന്നിട്ടുണ്ട്. യുവാവുമായി വേർപിരിഞ്ഞു മറ്റൊരാളുമായി വിവാഹം ഉറപ്പിപ്പിക്കുകയും ചെയ്തു. എന്നാൽ ആ യുവാവ് വിവാഹം നിശ്ചയിച്ച വ്യക്തിയെ ബ്ലാക്‌മെയിൽ ചെയ്തു. താൻ ആത്മഹത്യചെയ്യുമെന്നും യുവതിയുടെ കുടുംബത്തിന് പുറമെ താങ്കളും തന്റെ മരണത്തിന് ഉത്തരവാദിയാകുമെന്ന തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന വീഡിയോ സന്ദേശങ്ങളും അയച്ചു. ഇതിനെ തുടർന്ന് യുവതിയുടെ വിവാഹം മുടങ്ങിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സർക്കാരിന് വേണ്ടി അമിത് സിംഗ് സിസോദിയാണ് ഹാജരായത്.