ലോക്‌സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ താല്പര്യം അറിയിച്ച് രാഹുൽ ഗാന്ധി
അമേഠിയിൽ പത്രിക സമർപ്പണത്തിന് തയാറാകാൻ ഉത്തർപ്രദേശ് പിസിസിക്ക് എഐസിസി നിർദേശം നൽകി
Update: 2024-05-02 15:04 GMT
ലഖ്‌നൗ:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ താല്പര്യം അറിയിച്ച് രാഹുൽ ഗാന്ധി. അമേഠിയിൽ പത്രിക സമർപ്പണത്തിന് തയാറാകാൻ ഉത്തർപ്രദേശ് പിസിസിക്ക് എഐസിസി നിർദേശം നൽകി. സിറ്റിങ് എംപിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി.
അതേസമയം പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിച്ചേക്കില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രിയങ്കയെ സജീവമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്ക് വിട്ടിരുന്നു. മേയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം.