''രാഹുലാണ് പാർട്ടിയെ നശിപ്പിച്ചത്''; കോൺഗ്രസ് വിട്ട് തെലങ്കാനയിലെ മുതിർന്ന നേതാവ് എം.എ ഖാന്‍

മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ലെന്ന് രാജിക്കത്തില്‍ എം.എ ഖാൻ കുറ്റപ്പെടുത്തി

Update: 2022-08-28 13:25 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: ഗുലാം നബിക്കു പിന്നാലെ കോൺഗ്രസ് വിട്ട് തെലങ്കാനയിൽനിന്നുള്ള മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ എം.എ ഖാൻ. പാർട്ടിയെ നശിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്ന് കുറ്റപ്പെടുത്തിയാണ് രാജി. മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയിച്ചില്ലെന്ന് ഖാൻ വിമർശിച്ചു.

കോൺഗ്രസ് തകരാൻ തുടങ്ങിയത് രാഹുൽ ഗാന്ധി പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായതിനു പിന്നാലെയാണ്. രാഹുലിന്റെ പ്രവർത്തനങ്ങളാണ് കോൺഗ്രസിനെ നാശത്തിലേക്ക് നയിച്ചത്. രാഹുൽ ഗാന്ധിയുടേത് വേറിട്ട ആലോചനകളാണ്. താഴേതട്ടു മുതൽ പാർട്ടിയിലെ ഒരു അംഗത്തിനും യോജിക്കാനാകാത്തതാണ് അവ-രാജിക്കു പിന്നാലെ എം.എ ഖാൻ ആരോപിച്ചു.

രാഹുലിന്റെ പ്രവർത്തനം കാരണം പതിറ്റാണ്ടുകളായി കോൺഗ്രസിനെ കെട്ടിപ്പടുത്ത മുതിർന്ന നേതാക്കളും ഇപ്പോൾ പാർട്ടി വിടുകയാണ്. മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും എം.എ ഖാൻ കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ഖാൻ രാജിക്കത്ത് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഗുലാം നബി രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ടത്. നേരത്തെ മുതിർന്ന നേതാവ് ആനന്ദ് ശർമ ഹിമാചൽപ്രദേശ് പാർട്ടി പദവി രാജിവച്ചിരുന്നു. കഴിഞ്ഞ മേയിലാണ് കപിൽ സിബൽ, സുനിൽ ജാഖർ തുടങ്ങിയ പ്രമുഖരും പാർട്ടി വിട്ടത്.

Summary: Senior Congress leader from Telangana and former Rajya Sabha MP MA Khan resigned from the primary membership of the party blaming Rahul Gandhi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News