'മന്‍ കി ബാത് നിര്‍ത്തൂ, പകരം പെട്രോള്‍ കി ബാത് ആരംഭിക്കൂ' മോദിയെ ട്രോളി മമത ബാനര്‍ജി

കേന്ദ്ര മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് സംസാരിക്കവെയാണ് പത്രസമ്മേളനത്തില്‍ മമത നരേന്ദ്രമോദിയെ കൊട്ടിയത്

Update: 2021-07-07 14:43 GMT
Editor : Roshin | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകര്‍ത്ത നരേന്ദ്ര മോദി മന്‍ കി ബാത് അവസാനിപ്പിച്ച് പെട്രോള്‍, വാക്സിന്‍ എന്നിവയിലൂന്നി പ്രവര്‍ത്തിക്കൂ എന്നാണ് മമത ബാനര്‍ജി ഉയര്‍ത്തുന്ന വിമശനം.

കേന്ദ്ര മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് സംസാരിക്കവെയാണ് പത്രസമ്മേളനത്തില്‍ മമത നരേന്ദ്രമോദിയെ കൊട്ടിയത്. ബബൂല്‍ സുപ്രിയോയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും നീക്കിയതിനെക്കുറിച്ചുള്ള സംവാദത്തിനിടെയാണ് മമതയുടെ പരാമര്‍ശം. ഗവര്‍ണറെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് താന്‍ പ്രധാനമന്ത്രിക്ക് എഴുതിയ ഒരു കത്തിന് പോലും മറുപടി ലഭിച്ചില്ലെന്നും മമത പറഞ്ഞു.

"സമ്പദ്‌വ്യവസ്ഥ മുഴുവൻ തകര്‍ന്നിരിക്കുകയാണ്. ഇന്ധനവില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കേന്ദ്ര സർക്കാർ വെറുതെ ഇരിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രി തന്റെ മൻ കി ബാത്തിന്റെ തിരക്കിലാണ്. പകരം പെട്രോൾ കി ബാത്ത്, ഡീസൽ കി ബാത്ത്, വാക്സിൻ കി ബാത്ത് എന്നിവയെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." മമത പറഞ്ഞു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News