മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ലീഡ്

പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്

Update: 2023-12-03 02:52 GMT
Editor : Jaisy Thomas | By : Web Desk

ശിവരാജ് സിങ് ചൗഹാന്‍

Advertising

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകള്‍ ബിജെ.പിക്കൊപ്പമാണ്. പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. 27 ഇടത്ത് ബി.ജെ.പിയും 25 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

അതിനിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അഭിനന്ദിച്ച് ഭോപ്പാലിലും വലിയ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ഭോപ്പാലിലെ പാര്‍ട്ടി ഓഫീസിനു പുറത്താണ് ബാനറര്‍. മുൻ മുഖ്യമന്ത്രി കമൽനാഥിനെ അഭിനന്ദിക്കുകയും അദ്ദേഹത്തെ സംസ്ഥാനത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് പോസ്റ്റര്‍.

മധ്യപ്രദേശിൽ സംസ്ഥാന സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ്. അതേസമയം ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ സർവ്വേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാൻ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമൽനാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേൽ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ എന്നിവർ മധ്യപ്രദേശിൽ മത്സരരംഗത്തുണ്ടായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News