നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കശ്മീരി പണ്ഡിറ്റുകളെ സഹായിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

വംശഹത്യയുടെ ഓർമക്ക് വേണ്ടി സംസ്ഥാനത്ത് മ്യൂസിയം സ്ഥാപിക്കുമെന്ന് 'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം നൽകിയിരുന്നു.

Update: 2022-03-28 14:27 GMT
Advertising

മധ്യപ്രദേശിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ സഹായം നൽകുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. മടങ്ങാൻ ആഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. എല്ലാ സൗകര്യങ്ങളും ആഭ്യന്തര മന്ത്രാലയം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മധ്യപ്രദേശിൽ താമസിക്കുന്ന പണ്ഡിറ്റുകളുടെ എണ്ണമൊന്നും മന്ത്രി പുറത്തുവിട്ടിട്ടില്ല. കുടിയിറക്കപ്പെട്ടവരുടെ വേദന അറിയാവുന്നതിനാൽ 'ദി കശ്മീർ ഫയൽസ്' എന്ന സിനിമ കാണില്ലെന്ന കോൺഗ്രസ് രാജ്യസഭാംഗം വിവേക് തൻഖയുടെ പ്രസ്താവനയോട് പ്രതികരിച്ച മന്ത്രി. കശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മധ്യപ്രദേശിലെ പണ്ഡിറ്റുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണമെന്ന് എംപിയോട് പറഞ്ഞു.

വംശഹത്യയുടെ ഓർമക്ക് വേണ്ടി സംസ്ഥാനത്ത് മ്യൂസിയം സ്ഥാപിക്കുമെന്ന് 'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം നൽകിയിരുന്നു. കോൺഗ്രസ് എംപി ദിഗ്‌വിജയ് സിങ് ഇതിനെതിരെ രംഗത്തെത്തി. ഭോപ്പാലിലെ മതസൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News