തമിഴ്നാടിനു പിന്നാലെ 'നീറ്റ്' ഒഴിവാക്കാനൊരുങ്ങി മഹാരാഷ്ട്രയും
ഈ മാസം ആദ്യമാണ് നീറ്റ് പരീക്ഷ സ്ഥിരമായി ഒഴിവാക്കുന്ന ബിൽ തമിഴ്നാട് സർക്കാർ പാസാക്കിയത്
Update: 2021-09-23 16:32 GMT
തമിഴ്നാടിനു പിന്നാലെ നീറ്റ് പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയുമായി മഹാരാഷ്ട്ര. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിക്ക് നല്ലതാണൊയെന്ന് സർക്കാർ ചർച്ച ചെയ്യും
തമിഴ്നാട് സർക്കാർ നീറ്റ് പരീക്ഷ ഒഴിവാക്കിയതിലൂടെ കുട്ടികളുടെ ഭാവിക്ക് പരീക്ഷ നല്ലതാണോ അല്ലയോ എന്നുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി അമിത് ദേശ്മുഖ് വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് പ്രതികരിച്ചു.
ഈ മാസം ആദ്യമാണ് നീറ്റ് പരീക്ഷ സ്ഥിരമായി ഒഴിവാക്കുന്ന ബിൽ തമിഴ്നാട് സർക്കാർ പാസാക്കിയത്. നീറ്റ് പരീക്ഷ പേടിയെ തുടർന്ന് നിരവധി കുട്ടികളാണ് ഓരോ വർഷവും തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്നത്. ഈ മാസം 12 നായിരുന്നു ഈ വർഷത്തെ നീറ്റ് പരീക്ഷ നടന്നത്.