'എന്തിനാണ് 11 കോടി, ആ പണം പാവപ്പെട്ടവർക്ക് നൽകൂ': ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാറിനെതിരെ പ്രതിപക്ഷം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇപ്പോൾ ക്യാഷ് അവാർഡ് കൊടുക്കേണ്ട ആവശ്യമില്ലെന്നും ആ പണം പാവപ്പെട്ടവർക്കും കർഷകർക്കും നൽകണമെന്നും പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ

Update: 2024-07-06 14:35 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 11 കോടി പാരിതോഷികം പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാറിനെതിരെ(മഹായുതി സഖ്യം) പ്രതിപക്ഷം.

'ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇപ്പോൾ ക്യാഷ് അവാർഡ് കൊടുക്കേണ്ട ആവശ്യമില്ലെന്നും ആ പണം പാവപ്പെട്ടവർക്കും കർഷകർക്കും നൽകണമെന്നും പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ വ്യക്തമാക്കി.

''കഴിഞ്ഞ നാല് മാസത്തെ കണക്ക് നോക്കിയാൽ ആയിരത്തിലേറെ കർഷകരാണ് മരിച്ചത്. ആ പണം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നൽകിയാൽ നന്നായിരുന്നു. വലിയൊരു തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നൽകിയിരിക്കുന്നത്. എന്താണ് അതിന്റെ ആവശ്യം. രാജ്യത്തിന് വേണ്ടിയാണ്, അല്ലാതെ സ്വന്തം ആവശ്യത്തിന് വേണ്ടിയല്ല അവർ കളിച്ചത്. അതുകൊണ്ടാണ് അവരെ വരവേൽക്കാൻ ജനം ഇരമ്പിയെത്തിത്''- കോൺഗ്രസ് നേതാവ് കൂടിയായ വഡെറ്റിദാർ പറഞ്ഞു.

'മഹാരാഷ്ട്ര സർക്കാർ ഇതിനകം തന്നെ 7.92 ലക്ഷം കോടിയുടെ കടക്കെണിയിലാണ്. സംസ്ഥാനത്തെ യുവാക്കൾ ജോലി ഇല്ലാതെ കഷ്ടപ്പെടുകയാണെന്നും ക്രമസമാധാന നില തകർന്നെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

125 കോടി രൂപയാണ് ലോകകപ്പ് നേടിയ ടീമിന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ സമ്മാനം. നായകന്‍ രോഹിത് ശര്‍മ്മക്ക്, മഹാരാഷ്ട്ര നിയമസഭയില്‍ വെച്ച് നല്‍കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പാരിതോഷികം പ്രഖ്യാപിച്ചത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News