ലവ് ജിഹാദ് തടയാൻ മഹാരാഷ്ട്രയിൽ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മറ്റു സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങൾ പഠിച്ച ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
മുംബൈ: ലവ് ജിഹാദ് തടയാൻ മഹാരാഷ്ട്രയിൽ പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മറ്റു സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങൾ പഠിച്ച ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പെൺകുട്ടികൾ വിവാഹത്തിന് പിന്നാലെ മതംമാറുന്ന നിരവധി കേസുകൾ വരുന്നുണ്ട്. ഇതിനെതിരെ നിയമനിർമാണം വേണമെന്ന് എല്ലാ ഭാഗങ്ങളിൽനിന്നും ആവശ്യമുയരുന്നുണ്ട്. നേരത്തെ സഭയിലും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങൾ പരിശോധിച്ച ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും-ഫഡ്‌നാവിസ് പറഞ്ഞു.
രാഹുൽ ഗാന്ധി അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്ത സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത കോൺഗ്രസിനെ അദ്ദേഹം പരിഹസിച്ചു. കോടതികൾ തങ്ങൾക്ക് അനുകൂലമായി വിധിച്ചാൽ സ്വാഗതം ചെയ്യുകയും അല്ലെങ്കിൽ കോടതിയെ വിമർശിക്കുന്നതുമാണ് ചിലരുടെ രീതിയെന്ന് ഫഡ്‌നാവിസ് പറഞ്ഞു.