മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് ആറ് മരണവും വ്യാപക കൃഷി നാശവും

ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത കൃഷി നാശം ഉണ്ടായി.നന്ദേഡ് ജില്ലയിലൂടെ പോകുന്ന ദേശീയ പാത അടയ്ക്കുകയും ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു.

Update: 2021-09-08 08:56 GMT
Editor : Midhun P | By : Web Desk
Advertising

മഹാരാഷ്ട്രയിൽ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു .നദിയിൽ കുളിക്കാനിറങ്ങിയ നാലുപേർ ശക്തമായ ഒഴുക്കിൽപ്പെടുകയും  യവാത്മൽ ജില്ലയിൽ നിന്ന് രണ്ട് പേരുടെ മരണവും റിപ്പോർട്ട്  ചെയ്യ്തിട്ടുണ്ട്. ഇന്നലെ മാത്രം കനത്ത മഴയാണ് പർഭാനി, നന്ദേഡ്, ഹിംഗോളി , ലാത്തൂർ ജില്ലകളിൽ അനുഭവപ്പെട്ടത്. ലാത്തൂർ ജില്ലയിലെ മാഞ്ചറ , റെന , ടെർന, തിരു തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകുകയാണ്.

ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത കൃഷി നാശം ഉണ്ടായി.നന്ദേഡ് ജില്ലയിലൂടെ പോകുന്ന ദേശീയ പാത അടയ്ക്കുകയും ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു.

സെപ്റ്റംബർ ഒമ്പത് വരെ കനത്ത മഴ പ്രവചിക്കുന്ന കൊങ്കൺ മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നദികൾ, തടാകങ്ങൾ , മറ്റ് ജലാശയങ്ങൾ എന്നിവയിലേക്ക് പോകരുതെന്നും അത്യാവശ്യമില്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങളോട് സർക്കാർ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News