'പൂർവാഞ്ചൽ വിഭാഗക്കാരെ അപമാനിച്ചു'; അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് ബിജെപി മാർച്ച്‌

പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു സ്ഥലത്ത് നിന്ന് നീക്കി

Update: 2025-01-10 11:48 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് ബിജെപി മാർച്ച്‌. പൂർവാഞ്ചൽ വിഭാഗക്കാരെ കെജ്‌രിവാൾ അപമാനിച്ചു എന്ന് ആരോപിച്ചാണ് മാർച്ച്‌. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു സ്ഥലത്ത് നിന്ന് നീക്കി.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അരവിന്ദ് കെജ്രിവാളിനെ ലക്‌ഷ്യം വെച്ചുള്ള ബിജെപി പ്രതിഷേധം. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പാർലമെന്റിൽ പൂർവാഞ്ചലികളെ റോഹിംഗ്യകളെന്നും ബംഗ്ലാദേശികളെന്നും വിളിച്ചെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. എന്നാൽ പൂർവാഞ്ചലികളെ റോഹിംഗ്യകകളും ബംഗ്ലാദേശികളും ആയി ബന്ധിപ്പിച്ച് എഎപി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News