മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മുന്‍ ബി.ജെ.പി നേതാവിനെ വീട്ടിലെത്തിച്ചപ്പോള്‍ കണ്ണ് തുറന്നു; അത്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍

ബാഗലിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് സഹോദരന്‍ ലഖൻ സിംഗ് ബാഗൽ മാധ്യമങ്ങളോട് പറഞ്ഞു

Update: 2023-08-07 07:09 GMT
Editor : Jaisy Thomas | By : Web Desk

മഹേഷ് ബാഗല്‍

Advertising

ആഗ്ര: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മുന്‍ ബി.ജെ.പി നേതാവ് വീണ്ടും ജീവിതത്തിലേക്ക്. ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവായ മഹേഷ് ബാഗലാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

പുഷ്പാഞ്ജലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ബാഗലിന്‍റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സരായ് ഖ്വാജയിലെ അവരുടെ വസതിയിലെത്തിക്കുകയായിരുന്നു. ബാഗലിന്‍റെ വിയോഗത്തില്‍ തകര്‍ന്ന ബന്ധുക്കള്‍ കരഞ്ഞുകൊണ്ടിരിക്കുന്നതിനിടെ മൃതദേഹം അനങ്ങുന്നതും കണ്ണുകള്‍ തുറക്കുന്നതും ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ബാഗലിനെ ന്യൂ ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ബാഗൽ.അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബാഗലിന്‍റെ സഹോദരന്‍ ലഖൻ സിംഗ് ബാഗൽ മാധ്യമങ്ങളോട് പറഞ്ഞു.അദ്ദേഹത്തിന് നെഞ്ചിൽ അണുബാധയുണ്ടായതായി ഡോക്ടർമാർ അറിയിച്ചു.

മഹേഷ് ബാഗലിന്‍റെ മരണവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചത്. ഇപ്പോള്‍ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. ബി.ജെ.പിയുടെ ആഗ്ര ജില്ലാ പ്രസിഡന്‍റായിരുന്നു ബാഗല്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News