ഇത് സിദ്ദീഖ് കാപ്പന്റെയും റിപബ്ലിക്കാണ്; ഓർമിപ്പിച്ച് മഹുവ മൊയ്ത്ര

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി രംഗത്തെത്തിയത്

Update: 2022-01-26 08:33 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഭരണകൂട നയങ്ങളോട് വിയോജിക്കുന്നവർക്കുള്ള ഇടം കൂടി റിപബ്ലിക്കിലുണ്ടെന്ന് ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞാണ് മൊയ്ത്രയുടെ പ്രതികരണം.

'നമ്മുടെ റിപബ്ലികിന് സന്തോഷ ജന്മദിനം. എന്നാൽ ഇത് സിദ്ദീഖ് കാപ്പന്റെയും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കൂടി റിപബ്ലികാണ്' എന്നാണ് തൃണമൂൽ എംപി ട്വിറ്ററിൽ എഴുതിയത്. 



നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി രംഗത്തെത്തിയത്. കശ്മീരിൽ പൊതുസുരക്ഷാ നിയമത്തിന് കീഴിൽ അറസ്റ്റിലായ നിരവധി യുവാക്കളെയും ഓർക്കേണ്ടതുണ്ടെന്ന് ഒരാൾ കുറിച്ചു.

ചിലർ മഹുവയുടെ അഭിപ്രായ പ്രകടനത്തിന് എതിരെയും രംഗത്തെത്തി. ഈ ദിനം രാജ്യസ്‌നേഹികളെ ഓർക്കുന്നതാണെന്നും രാജ്യത്തിന്റെ 'ശത്രുക്കളെ' ശിക്ഷിക്കണമെന്ന് ഭരണഘടന തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു. 'ഒടുവിൽ ഒരാൾ ഷർജീൽ ഇമാമിനെ ഓർമിപ്പിച്ചിരിക്കുന്നു, നിങ്ങൾക്കു നന്ദി' എന്നാണ് മറ്റൊരാൾ കുറിച്ചത്. 

ഹാഥ്‌സിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് 2020 ഒക്ടോബറിൽ സിദ്ദീഖ് കാപ്പൻ, പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർറഹ്‌മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവർ അറസ്റ്റിലായത്. ഇവർക്കെതിരെ യു.പി പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് യു.പി പൊലീസ് സമർപ്പിച്ചിട്ടുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News