മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

മഹുവയുടെ ഹരജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു

Update: 2024-01-19 08:16 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ലോക്സഭയിൽ നിന്ന് അയോഗ്യയാക്കപ്പെട്ട മുൻ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടീസിന് എതിരായ മഹുവയുടെ ഹരജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.എം.പി സ്ഥാനം പോയതോടെ വസതിക്ക് അവകാശം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഉത്തരവിട്ടു. പാർലമെന്‍റ് പുറത്താക്കിയതിന് സ്റ്റേ ഇല്ലാത്തതിനാല്‍ വസതി നിലനിർത്താൻ ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

മഹുവ മൊയ്‌ത്രയുടെ ജീവനക്കാർ വസതിയുടെ താക്കോൽ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. അടിയന്തരമായി വസതി ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്ന് പറഞ്ഞ് എം.പിമാരുടെ വസതിയും കേന്ദ്ര സർക്കാറിന്റെ മറ്റു വസ്തുവകകളും കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് മഹുവ മൊയ്ത്രക്ക് നോട്ടീസ് നൽകിയിരുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് മഹുവയെ ഡിസംബർ എട്ടിന്ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്.

Mahua Moitra, TMC Leader Who Was Expelled From Lok Sabha Last Month, Vacates Delhi Bungalow

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News