മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരംവിശിഷ്ട സേവമെഡൽ
അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ
Update: 2023-01-25 16:23 GMT
ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൾപ്പെടെ 19 പേർ പരംവിശിഷ്ട സേവമെഡലിന് അർഹരായി. അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. 33 പേരാണ് അതി വിശിഷ്ട സേവാ മെഡലിന് അർഹരായത്.
രണ്ടു പേർക്കാണ് കീർത്തിചക്ര. 40 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഉത്തം യുദ്ധ സേവ മെഡൽ- 3 പേർക്ക്, യുദ്ധ സേവമെഡൽ- 8, ശൗര്യചക്ര 7 പേർക്ക്, ധീരതയ്ക്കുള്ള മെഡൽ 93 പേർക്കും ലഭിച്ചു.