യുപിഎ സഖ്യം ഇപ്പോഴില്ലെന്ന് മമതാ ബാനർജി

യുപിഎ പ്രവർത്തനത്തിലെ അതൃപ്തി പരസ്യമാക്കിയ മമത ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്ന് ആവശ്യപ്പെട്ടു

Update: 2021-12-01 11:50 GMT
Advertising

യുപിഎ സഖ്യം ഇപ്പോഴില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മഹാരാഷ്ട്രയിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി നടത്തിയ രണ്ടുമണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. യുപിഎ പ്രവർത്തനത്തിലെ അതൃപ്തി പരസ്യമാക്കിയ മമത ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്ന് എൻസിപി നേതാവ് ശരത് പവാർ പറഞ്ഞു. ഇരുവരും തമ്മിലുള്ള ചർച്ചയിൽ സഖ്യ സാധ്യതയടക്കം വിഷയമായിട്ടുണ്ടെന്നാണ് വിവരം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News