ശരത് പവാറിന്‍റെ ശബ്ദം അനുകരിച്ച് മഹാരാഷ്ട്ര മന്ത്രാലയത്തിലേക്കു വിളിച്ച യുവാവ് അറസ്റ്റില്‍
മന്ത്രാലയത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെയാണ് യുവാവ് ശരത് പവാറിന്‍റെ ശബ്ദത്തില്‍ കബളിപ്പിച്ചത്
എന്‍.സി.പി നേതാവ് ശരത് പവാറിന്‍റെ ശബ്ദം അനുകരിച്ച് മഹാരാഷ്ട്ര മന്ത്രാലയ് എന്ന് അറിയപ്പെടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലേക്കു വിളിച്ച യുവാവ് അറസ്റ്റില്‍. മന്ത്രാലയത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെയാണ് യുവാവ് ശരത് പവാറിന്‍റെ ശബ്ദത്തില്‍ കബളിപ്പിച്ചത്.
ഇയാള്‍ക്കെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ചയാണ് സംഭവം. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണ് യുവാവ് മന്ത്രാലയയിലേക്കു വിളിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ പവാറിന്‍റെ വസതിയായ സില്‍വര്‍ ഓക്കിലേക്കു വിളിച്ചപ്പോഴാണ് തന്നെ പറ്റിച്ചതാണെന്ന് മനസിലായത്. പവാറോ മറ്റാരെങ്കിലുമോ സിൽവർ ഓക്കിൽ നിന്ന് മന്ത്രാലയത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
ശബ്ദം മാറ്റാന്‍ കഴിയുന്ന 'സ്പൂഫ് കോള്‍' ആപ്പുപയോഗിച്ചാണ് യുവാവ് മന്ത്രാലയത്തിലേക്കു വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്‌സ്‌ടോർഷൻ സെൽ (എഇസി) അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പൂനെയിലാണ് ഒരു ഗ്രാമത്തില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് കണ്ടെത്തിയത്. രണ്ടു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും ആഗസ്ത് 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.