മരിച്ച സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം ജോലി ചെയ്തു; അധ്യാപകൻ അറസ്റ്റിൽ
അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരൻ ലോകേഷ് ഗൗഡ ജോലിയിൽ പ്രവേശിക്കും മുമ്പ് മരിച്ചിരുന്നു. തുടർന്ന് ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ൽ ജോലിയിൽ കയറി
Update: 2022-03-26 06:19 GMT
മരിച്ച സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്തയാൾ പിടിയിൽ. മൈസൂരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരൻ ലോകേഷ് ഗൗഡ ജോലിയിൽ പ്രവേശിക്കും മുമ്പ് മരിച്ചിരുന്നു. തുടർന്ന് ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ൽ ജോലിയിൽ കയറി.
ദീർഘകാലം ജോലി ചെയ്തിട്ടും ലക്ഷ്മണയെ ആരും തിരിച്ചറിഞ്ഞില്ല. കുടുംബവഴക്കിനെ തുടർന്ന് 2019ൽ ചില ബന്ധുക്കളാണ് വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തക്കും ഇത് സംബന്ധിച്ച് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്.