സഹോദരിയുടെ വിവാഹം നടത്തണം, പിതാവിന്‍റെ കടം വീട്ടണം; തൊഴിലുടമയെ കൊള്ളയടിച്ച് 14.5 ലക്ഷം കവര്‍ന്ന 20കാരന്‍ അറസ്റ്റില്‍

ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവർ ഗൗതമും ചേർന്ന് ഓട്ടോറിക്ഷയിൽ ഹൈദർപൂരിലേക്ക് പോകുകയായിരുന്നു

Update: 2024-07-25 06:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഡല്‍ഹിയില്‍ തൊഴിലുടമയെ കൊള്ളയടിച്ച് 14.5ലക്ഷം കവര്‍ന്ന കേസില്‍ 20കാരനും കൂട്ടാളികളും അറസ്റ്റില്‍. സഹോദരിയുടെ വിവാഹം നടത്താനും പിതാവിന്‍റെ ലോണ്‍ അടയ്ക്കാനുമായിട്ടാണ് യുവാവ് വന്‍തുക മോഷ്ടിച്ചത്. മുകുന്ദ്പൂർ സ്വദേശികളായ ഗൗതം(20) സഹോദരൻ ഗുഡ്ഡു (23), കുനാൽ (23), ഷക്കൂർപൂർ സ്വദേശി സുമിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജിതേന്ദ്ര കുമാർ മീണ പറഞ്ഞു.മറ്റൊരു പ്രതിയായ രോഹിത് ഒളിവിലാണ്.

ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവർ ഗൗതമും ചേർന്ന് ഓട്ടോറിക്ഷയിൽ ഹൈദർപൂരിലേക്ക് പോകുകയായിരുന്നു. 14.5 ലക്ഷം രൂപ ചാക്കില്‍ കെട്ടിയ നിലയില്‍ ഓട്ടോറിക്ഷയില്‍ വച്ചിരുന്നു. കസ്തൂർബാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രേംപാടി അടിപ്പാതയ്ക്ക് സമീപം എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തവർ റോഡിൽ വീഴുകയും നമനും ഗൗതമുമായി വഴക്കിടുകയും ചെയ്തു. ബഹളത്തിനിടെ രണ്ട് പ്രതികൾ പണത്തിൻ്റെ ചാക്ക് മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ഡിസിപി പറഞ്ഞു.

അന്വേഷണത്തിനിടെ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാനായില്ല. ഡ്രൈവര്‍ ഗൗതമിനെക്കുറിച്ച് സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തില്‍ ഗൗതമിനും പങ്കുള്ളതായി അറിയുന്നത്. തുടർന്ന് മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 11.56 ലക്ഷം രൂപയും കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ട് മോട്ടോർസൈക്കിളുകളും കണ്ടെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി നമന്‍റെ കീഴില്‍ ജോലി ചെയ്യുകയാണ് ഗൗതം. തനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ടാണ് കൊള്ള നടത്തിയതെന്ന് ഗൗതം പൊലീസിനോട് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News