സിഗരറ്റ് വാങ്ങാൻ പത്തു രൂപ നൽകിയില്ല; ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു

സംഭവത്തിൽ അതേ പ്രദേശത്ത് താമസിക്കുന്ന നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2022-06-08 04:11 GMT
സിഗരറ്റ് വാങ്ങാൻ പത്തു രൂപ നൽകിയില്ല; ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
AddThis Website Tools
Advertising

ന്യൂഡൽഹി: സിഗരറ്റ് വാങ്ങാൻ പത്തു രൂപ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരു സംഘം യുവാവിനെ കുത്തിക്കൊന്നു. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർഭാത്തിലാണ് സംഭവം നടന്നത്. പണം നൽകാതിരുന്ന വിജയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ അതേ പ്രദേശത്ത് താമസിക്കുന്ന സോനു കുമാറും സുഹൃത്തുക്കളായ രവി, ജതിൻ, അജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സിഗരറ്റ് വാങ്ങാനായി സോനുവാണ് വിജയിയോട് പണം ചോദിച്ചത്. എന്നാൽ പണം നൽകാത്തതിനെ തുടർന്ന് തർക്കമുണ്ടാകുകയും ഒടുവിൽ വിജയ്ക്ക് കുത്തേൽക്കുകയുമായിരുന്നു. ജൂൺ ആറിന് നടന്ന സംഭവത്തിൽ സിസടിവി ക്യാമറകളുടെയും ദൃക്‌സാക്ഷികളുടെയും സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News