മണിപ്പൂർ അവധി വിവാദം; ഉത്തരവ് പിൻവലിച്ച് ഗവർണർ

30 ശനിയാഴ്ച പ്രവർത്തി ദിനമായി തന്നെ തുടരും

Update: 2024-03-28 11:08 GMT
Editor : ശരത് പി | By : Web Desk
Advertising

മണിപ്പൂർ: വിവാദമായതോടെ മണിപ്പൂരിൽ ഈസ്റ്റർ അവധി പ്രവൃത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. പ്രതിഷേധം രൂക്ഷമായതോടെയാണ് അവധി പുനസ്ഥാപിച്ചത്. 31ാം തിയതി പ്രവർത്തിദിനമാക്കിയ ഉത്തരവാണ് വിവാദത്തിന് പിന്നാലെ പിൻവലിച്ചത്. 30 ശനിയാഴ്ച പ്രവർത്തി ദിനമായി തന്നെ തുടരും

സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ, ഈസ്റ്റർ ദിനത്തിൽ മണിപ്പൂരിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നിഷേധിച്ചകൊണ്ടാണ് ഗവണർ പ്രഖ്യാപനം പുറപ്പെടുവിച്ചത്. മാർച്ച് 30 നും ഈസ്റ്റർ ദിനമായ 31 ഞായറാഴ്ചയും സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നാണ് മണിപ്പൂർ ഗവർണർ അനുസൂയ യു.കെ പുറത്തിറക്കിയ ഉത്തരവിലുള്ളത്. സംഭവം വിവാദമായതോടെ നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നു. ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കുക്കി സംഘടനകൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് കത്തയച്ചുകൊണ്ടായിരുന്നു ക്രിസ്ത്യൻ യുണൈറ്റഡ് ഫോറം രംഗത്തുവന്നത്. മണിപ്പൂർ ഹൈക്കോടതിയിൽ ഇത് നിയമപരമായി നേരിടാനുള്ള ഹരജി നൽകാനും തീരുമാനമുണ്ടായിരുന്നു.

രാജ്യത്തെ വിവിധ കോണുകളിലുള്ള ബി.ജെ.പി സ്ഥാനാർഥികൾ മണിപ്പൂർ അവധി വിവാദത്തിന് പിന്നാലെ ചോദ്യങ്ങൾ നേരിട്ടിരുന്നു. കർദിനാൾമാർ അടക്കം വിവിധ മത നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നു. ദീപാവലി ദിനത്തിൽ ഹിന്ദുക്കളോട് ജോലിക്ക് വരണം എന്ന് പറയുന്നത് പോലെയാണ് ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യാനികളോട് ജോലിക്ക് വരണമെന്ന് പറയുന്നതെന്ന് പറഞ്ഞ് വൻ പ്രതിഷേധങ്ങൾ രാജ്യമൊട്ടാകെ സംഘടിപ്പിച്ചിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News