പ്രതിഷേധവും അക്രമണവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; മണിപ്പൂരില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസേന

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദിയുടെ കാര്യത്തിൽ അന്തിമതീരുമാനം ഇന്ന്

Update: 2024-01-12 01:16 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാല്‍: മണിപ്പൂരിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെ നിരീക്ഷണം ശക്തമാക്കി കേന്ദ്രസേന. പ്രതിഷേധവും അക്രമണവും ഉണ്ടാകുമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ചുരാചന്ദ്പൂരിൽ വിറക് ശേഖരിക്കാൻ പോയ മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെ മണിപ്പൂരിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.കുക്കി സായുധഗ്രൂപ്പുകളും മെയ്തെയ് സംഘടനയായ ആരംഭായ് തെക്കോലും തമ്മിലാണ് വെടിവയ്പുണ്ടായത്. വിറകു മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു. സായുധ ഗ്രൂപ്പുകള്‍ കൂടുതൽ സ്ഥലങ്ങളിൽ അക്രമം നടത്തുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച ആരംഭിക്കാതിരിക്കാൻ തുടർച്ചയായി ഉണ്ടാകുന്ന അക്രമണം യാത്രക്ക് തടസ്സമാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. എന്നാൽ, മണിപ്പൂരിൽ നിന്ന് തന്നെ യാത്ര ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം. പാലസ് ഗ്രൗണ്ടിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് യാത്ര തുടങ്ങാൻ സാധ്യമല്ലെന്ന് എന്നറിയിച്ചതോടെ പുതിയ വേദി കണ്ടെത്തിയിരിക്കുകയാണ് മണിപ്പൂർ കോൺഗ്രസ്‌. തൗബാലിലെ പുതിയ വേദിയിൽ നിന്ന് തന്നെ യാത്രാരംഭിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. മണിപ്പൂരിന് പിന്നാലെ അസമിനും യാത്ര തടയാനുള്ള ശ്രമങ്ങൾ ഉണ്ടായതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News