മണിപ്പൂരിലെ സായുധ വിഭാഗമായ യു.എൻ.എൽ.എഫ് കേന്ദ്രസർക്കാരുമായി സമാധാന കരാർ ഒപ്പുവെച്ചു

യു.എൻ.എൽ.എഫ് അടക്കമുള്ള സായുധ ഗ്രൂപ്പുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.

Update: 2023-11-29 13:16 GMT
Advertising

ന്യൂഡൽഹി: മണിപ്പൂരിലെ ഏറ്റവും പഴയ സായുധ ഗ്രൂപ്പായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) കേന്ദ്രസർക്കാരുമായി സമാധാന കരാറിൽ ഒപ്പുവെച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

''ഒരു ചരിത്രനേട്ടം പിന്നിട്ടിരിക്കുന്നു...യു.എൻ.എൽ.എഫ് സമാധാന കരാറിൽ ഒപ്പുവെച്ചതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ നിരന്തര പരിശ്രമത്തിൽ ഒരു പുതിയ അധ്യായം പൂർണമായിരിക്കുന്നു''-അമിത് ഷാ ട്വീറ്റ് ചെയ്തു.

യു.എൻ.എൽ.എഫ് അടക്കമുള്ള സായുധ ഗ്രൂപ്പുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാറിൽ ഒപ്പുവെക്കാൻ ഇവർ തയ്യാറായത്. മണിപ്പൂർ സംഘർഷത്തിൽ ഈ സായുധ ഗ്രൂപ്പുകൾ നിർണായക പങ്കുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

മണിപ്പൂരിലെ മെയ് തെയ് സായുധ ഗ്രൂപ്പാണ് യു.എൻ.എൽ.എഫ്. 1964 നവംബർ 24ന് അരീമ്പം സമരേന്ദ്ര സിങ് ആണ് സംഘടന രൂപീകരിച്ചത്. 1980 വരെ മേഖലയിൽ ചുവടുറപ്പിക്കാനും ജനപിന്തുണ നേടാനുമാണ് സംഘടന ശ്രമിച്ചത്. 1990ൽ മണിപ്പൂരിനെ ഇന്ത്യയിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സായുധ കലാപം തുടങ്ങി. അതേവർഷം തന്നെ മണിപ്പൂർ പീപ്പിൾസ് ആർമി എന്ന സായുധ വിഭാഗവും ആരംഭിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News