രാജ്യത്ത് മാസ്ക് നിർബന്ധമാക്കും; പ്രഖ്യാപനം വൈകിട്ട്
വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ അറിയിക്കുക
Update: 2022-12-22 08:06 GMT
ന്യൂഡല്‍ഹി: കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് മാസ്ക് നിർബന്ധമാക്കും. പ്രധാന മന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിന് ശേഷം മാസ്ക് നിര്‍ബന്ധമാക്കിയ കാര്യം പ്രഖ്യാപിക്കും. വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ അറിയിക്കുക.
ഐ.എം.എ
രാജ്യത്ത് കോവിഡിൻ്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്ക് ഉപയോഗിക്കാൻ ഐ.എം.എ നിർദ്ദേശം നല്‍കി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ മാർഗ്ഗങ്ങളിലേക്ക് ഉടൻ മടങ്ങണം എന്നും ഐ.എം.എ നിർദ്ദേശം നല്‍കി.