മീഡിയവൺ വിലക്ക് : കേന്ദ്രം കാരണം വ്യക്തമാക്കണം: മഹുവ മൊയ്ത്ര

Update: 2022-02-05 01:16 GMT
Advertising

മീഡിയവൺ വിലക്കിനെതിരെ കൂടുതൽ എംപിമാരും ജനപ്രതിനിധികളും രംഗത്ത്. ജനാധിപത്യ രാജ്യത്ത് ഇത്തരം വിലക്കുകൾ സംഭവിക്കാൻ പാടില്ലാത്തതെന്നും വിമർശനങ്ങളുയർന്നു.


മീഡിയ വൺ വിലക്കിയ നടപടിക്കെതിരെ നിരവധി പേരാണ് പ്രതികരണം അറിയിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ മോശം സാഹചര്യമാണെന്നതിനുള്ള തെളിവാണെന്ന് കർഷക നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ചാനൽ സംപ്രേഷണമല്ല, സർക്കാർ വിവരങ്ങൾ ചോർത്തുന്നതാണ് യഥാർഥ സുരക്ഷാപ്രശ്നം.





മീഡിയ വൺ വിലക്കിയ നടപടിയുടെ കാരണം കേന്ദ്രം വ്യക്തമാക്കണമെന്ന് തൃണമൂൽ എം പി മഹുവ മൊയ്ത്രയും ട്വിറ്ററിൽ കുറിച്ചു. മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും കേന്ദ്ര സർക്കാർ അടിയന്തരാവസ്ഥ തിരികെ കൊണ്ടുവരരുതെന്നും ബി.എസ്.പി എം.പി കുൻവർ ദാനിഷ് അലിയും വ്യക്തമാക്കി.


ഇസ്രായേലിൽ നിന്ന് സോഫ്റ്റ് വെയർ വാങ്ങി മാധ്യമ പ്രവർത്തകരുടെയും ജഡ്ജിമാരുടെയും പൗരൻമാരുടെയും വിവരങ്ങൾ സർക്കാർ ചോർത്തുന്നു. രാജ്യത്ത് നല്ല ദിവസങ്ങൾ വരുമെന്നാണ് പ്രതീക്ഷയെന്നും യോഗേന്ദ്രയാദവ് പ്രതികരിച്ചു.


Full View





News Summary : MediaOne ban: Center should state reason: Mahua Moitra


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News