മീഡിയവണ്‍ വിലക്കിയ നടപടി രാജ്യത്തെ അടിയന്തരാവസ്ഥക്ക് തുല്യം: യോഗേന്ദ്ര യാദവ്

ചാനല്‍ സംപ്രേഷണമല്ല സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് സുരക്ഷാ പ്രശ്‌നമെന്ന് യോഗേന്ദ്ര യാദവ്

Update: 2022-02-04 16:22 GMT
Advertising

മീഡിയവണ്‍ വിലക്കിയ നടപടി രാജ്യത്തെ അടിയന്തരാവസ്ഥക്ക് തുല്യമാണെന്ന് കര്‍ഷക നേതാവ് യോഗേന്ദ്ര യാദവ്. ചാനല്‍ സംപ്രേഷണമല്ല സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് സുരക്ഷാ പ്രശ്‌നം. രാജ്യത്ത് നല്ല ദിനങ്ങള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

മീഡിയവണ്‍ വിലക്കിയ നടപടിക്കെതിരെ രമ്യ ഹരിദാസ് എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തന് നോട്ടീസ് നല്‍കി. സംഭവത്തില്‍ ഒമ്പതാം തവണയാണ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള മുസ്‌ലിം ലീഗ് എംപിമാരും അടൂര്‍ പ്രകാശ്, എം.കെ രാഘവന്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാരും നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

വിലക്കിനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ് നൽകിയ അടിയന്തര ചോദ്യം രാജ്യസഭ നീട്ടിവെച്ചു. രാജ്യസഭാ നടപടി ചട്ടം 58 (1) പ്രകാരം ചോദ്യം അടിയന്തര സ്വഭാവമുള്ളതല്ലെന്നും മാർച്ച് 10ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ സാധാരണ ചോദ്യമായി അനുവദിക്കാമെന്നും രാജ്യസഭാ സെക്രട്ടറിയേറ്റ് വഹാബിന് രേഖാമൂലം മറുപടി നൽകി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News