നാട്ടിലേക്ക് എന്ന് തിരിച്ചുപോകുമെന്നറിയാതെ മെയ് തെയ് വിഭാഗക്കാര്‍; കലാപമടങ്ങാത്ത മണിപ്പൂരില്‍ മീഡിയവണ്‍ സംഘം

ഓരോ ക്യാമ്പിലും ഒന്നരമാസത്തിലധികമായി 500 ലധികം പേര്‍ കഴിയുന്നുണ്ട്

Update: 2023-07-06 15:06 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരിലെത്തി മീഡിയവൺ സംഘമെത്തി. ഇംഫാലില ഖുന്ദ്രാപ്പം എൻബി കോളജിലെമെയ്തെയ് ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേരാണ് കഴിയുന്നത്.

കനത്ത സുരക്ഷയിൽ ഒന്നരമാസത്തിലധികമായി 500 ലധികം പേര്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്. ഉടന്‍‌ പ്രശ്ന പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. ജന്മസ്ഥലത്തേക്കും വീട്ടിലേക്കും മടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്ന് സാധ്യമാകുമെന്ന് അറിയില്ലെന്നും ക്യാമ്പിലുള്ളവര്‍ മീഡിയവണിനോട് പറഞ്ഞു.

സ്വന്തമായി തൊഴിൽ ചെയ്തും കൃഷി ചെയ്തുമാണ് ഇത്രയും കാലം  ഇവർ ജീവിച്ചത്.  ഇതെല്ലാം ഉപേക്ഷിച്ചാണ് പലരും ക്യാമ്പില്‍ കഴിയുന്നത്. കലാപം പൂര്‍ണമായും അടങ്ങാതെ നാട്ടിലേക്ക് തിരിച്ചുപോകാനും സാധിക്കില്ല. കൈയില്‍ കിട്ടിയ വസ്തുക്കളുമെടുത്താണ് കുട്ടികളുമായി പലരും ഇവിടെയെത്തിയത്. ഇംഫാലിന്‍റെ പല ഭാഗത്തും ഇതുപോലെ നിരവധി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News