അമിത് ഷായെ 'കണ്ടു'; ജോലിയിലേക്ക് മടങ്ങി ഗുസ്തി താരങ്ങള്‍, സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപനം
സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കിയിട്ടുണ്ട്
ന്യൂഡൽഹി: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഗുസ്തി താരങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നു. സാക്ഷി മാലിക് നോർത്തേൺ റെയിൽവേയിലെ ജോലിയിൽ തിരിച്ചുകയറി. ഇതോടൊപ്പം ബജ്‌റങ് പുനിയയും വിനേഷ് ഫോഗട്ടും റെയില്‍വേയിലെ ജോലിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
അതേസമയം, സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിജ് ഭൂഷൺ വിഷയത്തിൽ നീതി ലഭിക്കും വരെ പോരാട്ടം തുടരും. സമരത്തോടൊപ്പം റെയിൽവേയിലെ ഉത്തരവാദിത്തവും നിർവഹിക്കും. സമരത്തിൽനിന്ന് പിന്മാറിയതായുള്ള വാർത്തകൾ വ്യാജമാണെന്നും സാക്ഷി ട്വീറ്റിൽ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി സ്വന്തം വസതിയിലായിരുന്നു ഗുസ്തി താരങ്ങളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടി വേണമെന്ന ആവശ്യമുയർത്തിയായിരുന്നു താരങ്ങൾ ആഭ്യന്തര മന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സമ്മറി: After the meeting with Amit Shah, the wrestlers return to work. Sakshi Malik returned to work in Northern Railway. Along with this, it is reported that Bajrang Punia and Vinesh Phogat will return to work in the railways