'ഒരുമിച്ച് ജീവിക്കാൻ പ്രതിദിനം 5000 രൂപ നൽകണം, സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താനും ശ്രമം'; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ബെംഗളൂരു സോഫ്റ്റ്‍വെയര്‍ എന്‍ജിനിയര്‍

ബുധനാഴ്ച ബെംഗളൂരുവിലെ വയാലിക്കാവൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്

Update: 2025-03-21 10:24 GMT
Editor : Jaisy Thomas | By : Web Desk
husband -wife fight
AddThis Website Tools
Advertising

ബെംഗളൂരു: ഒരുമിച്ച് ജീവിക്കാൻ ഭാര്യ പ്രതിദിനം 5000 രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ബെംഗളൂരു സോഫ്റ്റ്‍വെയര്‍ എന്‍ജിനിയര്‍. കൂടാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും ഭര്‍ത്താവ് ശ്രീകാന്ത് ആരോപിക്കുന്നു. ഭാര്യ സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടി ഇയാൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

ബുധനാഴ്ച ബെംഗളൂരുവിലെ വയാലിക്കാവൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ ബിന്ദുവും മാതാപിതാക്കളും പണത്തിനായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ശ്രീകാന്ത് ആരോപിച്ചു. ഭാര്യ നിരന്തരം വഴക്കിടുന്നതുമൂലം വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നതിനിടെ തന്‍റെ ജോലി നഷ്ടപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസിൽ നിന്നും വീഡിയോ കോൾ വരുമ്പോൾ ഭാര്യ ലാപ്ടോപ്പിന് മുന്നിൽ നിന്ന് നൃത്തം ചെയ്തെന്നും പരാതിയിൽ പറയുന്നു. വിവാഹമോചനത്തിനായി ബിന്ദു സമ്മതിച്ചെങ്കിലും നഷ്ടപരിഹാരമായി 45 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ശ്രീകാന്ത് പറഞ്ഞു. 2022 ആഗസ്തിലായിരുന്നു ശ്രീകാന്തിന്‍റെയും ബിന്ദുവിന്‍റെയും വിവാഹം. അന്ന് മുതൽ സന്തോഷത്തോടെ ഒരു ദിവസം പോലും കഴിഞ്ഞിട്ടെല്ലെന്നും യുവാവ് പറയുന്നു. ആത്മഹത്യാഭീഷണി മുഴക്കാറുണ്ടെന്നും ശ്രീകാന്ത് ആരോപിക്കുന്നു.

വീട് വാങ്ങാൻ ഭാര്യയുടെ കുടുംബം വൻ തുക ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അത് സമ്മതിക്കാതെ വന്നപ്പോൾ പീഡനം രൂക്ഷമായി. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബിന്ദു നിഷേധിച്ചിട്ടുണ്ട്. തന്നെ അപകീർത്തിപ്പെടുത്താനാണ് ഭര്‍ത്താവിന്‍റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News