മേഘാലയയിൽ എൻ.പി.പിയുടെ മുന്നേറ്റം; നേട്ടമുണ്ടാക്കി ടി.എം.സി
നാഗാലാൻഡിൽ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം ഏകദേശം ഭരണം ഉറപ്പിച്ചിരിക്കുകയാണ്.
ഷില്ലോങ്: മേഘാലയയിൽ 25 സീറ്റുകളുമായി നാഷണൽ പീപ്പിൾസ് പാർട്ടി ലീഡ് ചെയ്യുന്നു. ഏഴ് സീറ്റുകളിൽ ലീഡ് ചെയ്യുന്ന തൃണമൂൽ കോൺഗ്രസ് ആണ് രണ്ടാമത് നിൽക്കുന്നത്. ബി.ജെ.പി ഏഴ് സീറ്റിലും കോൺഗ്രസ് അഞ്ച് സീറ്റിലും മറ്റുള്ളവർ 15 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ത്രിപുരയിൽ ആദ്യഘട്ടത്തിൽ പിന്നിട്ടുനിന്ന സി.പി.എം വലിയ തിരിച്ചുവരവാണ് നടത്തുന്നത്. 18 സീറ്റിൽ സി.പി.എം-ഇടത് സഖ്യം മുന്നിട്ടുനിൽക്കുകയാണ്. അഞ്ച് സീറ്റിൽ കോൺഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി 23 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.
നാഗാലാൻഡിൽ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം ഏകദേശം ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ആകെയുള്ള 60 സീറ്റിൽ 42 സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. എൻ.പി.എഫ് നാല് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും എൻ.പി.പി മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 10 സീറ്റിൽ മുന്നിട്ടുനിൽക്കുന്നുണ്ട്.