മെഹ്ബൂബ മുഫ്തി ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്വകാര്യ വസതിയിലേക്ക് താമസം മാറ്റി
24 മണിക്കൂറിനകം വസതിയൊഴിയണമെന്ന് ഭരണകൂടം നിർദേശം നൽകിയിരുന്നു
Update: 2022-11-29 05:25 GMT
ജമ്മു കശ്മീർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശ്രീനഗറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഖിംബറിലെ സ്വകാര്യ വസതിയിലേക്ക് മുഫ്തി താമസം മാറ്റി. 24 മണിക്കൂറിനകം വസതിയൊഴിയണമെന്ന് ഭരണകൂടം നിർദേശം നൽകിയിരുന്നു.
സൗത്ത് കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖനാബൽ ഏരിയയിലെ സർക്കാർ വസതി ഒഴിയണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടത്. മൂന്ന് മുൻ നിയമസഭാംഗങ്ങളോടും വസതി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് അൽതാഫ് വാനി, അബ്ദുൾ മജീദ് ഭട്ട്, അബ്ദുൾ റഹീം റാത്തർ എന്നിവരോടാണ് ഒഴിഞ്ഞ് പോകാൻ നിർദേശിച്ചത്. 2014ലാണ് നേതാക്കൾക്ക് സർക്കാർ വസതി അനുവദിച്ചത്.