അവധിയെടുത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കൂ എന്ന് ജീവനക്കാരോട് മൈക്രോസോഫ്റ്റ്; പോക്കറ്റ് മണിയായി നല്‍കുന്നത് 1.12 ലക്ഷം

175,508 ജീവനക്കാരാണ് മൈക്രോസോഫ്റ്റിന് ലോകവ്യാപകമായി ഉള്ളത്. കോവിഡിനെ തുടര്‍ന്ന് ഓഫീസുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ വരെ മൈക്രോസോഫ്റ്റ് ദീര്‍ഘിപ്പിച്ചിരുന്നു.

Update: 2021-07-23 10:57 GMT
Advertising

ജീവനക്കാരോട് അവധിയെടുത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ നിര്‍ദേശിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി. ജോലിയില്‍ ഇടവേളകള്‍ എടുക്കേണ്ടതിന്റെ ആവശ്യം ഓര്‍മിപ്പിച്ചാണ് മൈക്രോസോഫ്റ്റ് പ്രസിഡന്റിന്റെ പുതിയ ട്വീറ്റ്

പ്രിയപ്പെട്ട മൈക്രോസോഫ്റ്റ് ജീവനക്കാരെ, ജോലിയില്‍ നിന്ന് ചെറിയ അവധിയെടുക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ ഓര്‍മിപ്പിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിച്ച് കൂടുതല്‍ ഉന്‍മേഷത്തോടെയും ഊര്‍ജത്തോടെയും ജോലിയിലേക്ക് തിരിച്ചുവരൂ-ആനന്ദ് മഹേശ്വരി ട്വീറ്റ് ചെയ്തു.

അതേസമയം കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ബോണസ് വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓരോ ജീവനക്കാരനും 1500 ഡോളര്‍ (ഏകദേശം 1.12 ലക്ഷം രൂപ) ആയിരിക്കും മൈക്രോസോഫ്റ്റ് വിതരണം ചെയ്യുക. വൈസ് പ്രസിഡന്റ് പോസ്റ്റിന് താഴെയുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News