സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തി; വ്യോമസേനാ സൈനികൻ പിടിയിൽ
ഐ.എസ്.ഐ എന്ന പാകിസ്ഥാന്റെ ചാര സംഘടന വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമ സേനാ സൈനികൻ ക്രൈംബ്രാഞ്ച് പിടിയിൽ. തന്ത്രപ്രധാന വ്യോമസേനാ വിവരങ്ങൾ ചോർത്തിയ ദേവേന്ദ്ര ശർമയെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടിയിലായത്. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഐ.എസ്.ഐ എന്ന പാകിസ്ഥാന്റെ ചാര സംഘടന വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഡൽഹിയിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ശർമയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്തൊക്കെ തന്ത്രപ്രധാന വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.