അതിര്‍ത്തി സംഘര്‍ഷം; അസം മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മിസോറാം പോലീസ്
ലോക്കൽ ഇൻസ്പെക്ടർ എച്ച് ലാൽചാവിമാവിയയാണ് മിസോറാമിലെ കൊളാസിബ് ജില്ലയിലെ വൈറെങ്‌തെ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്
Update: 2021-07-31 04:44 GMT
വധശ്രമം, ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും ആറ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ ജൂലൈ 26ന് മിസോറം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ ഇരുനൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലോക്കൽ ഇൻസ്പെക്ടർ എച്ച് ലാൽചാവിമാവിയയാണ് മിസോറാമിലെ കൊളാസിബ് ജില്ലയിലെ വൈറെങ്‌തെ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്. അസമിലെ കചാർ ജില്ലയുമായി അതിർത്തി പങ്കിടുന്ന കൊളാസിബ് ജില്ലയിൽ തിങ്കളാഴ്ച നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലില്‍ അസമിൽ നിന്നുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 1994 മുതൽ അസമും മിസോറാമും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതിൽ നിരവധി ചർച്ചകൾ പരാജയപ്പെട്ടിരുന്നു.