വർക്ക്ഔട്ടുമായി എംകെ സ്റ്റാലിൻ; വൈറലായി വീഡിയോ
ദിനചര്യയുടെ ഭാഗമായാണ് സ്റ്റാലിന്റെ ജിമ്മിലെ വർക്ക്ഔട്ട് എന്നാണ് വീഡിയോ പങ്കുവെക്കുന്നവർ അറിയിക്കുന്നത്. 37 സെക്കൻഡുള്ള വീഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയർ ചെയ്യുന്നത്.
Update: 2021-08-21 09:01 GMT
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ വൈറൽ. ദിനചര്യയുടെ ഭാഗമായാണ് സ്റ്റാലിന്റെ ജിമ്മിലെ വർക്ക്ഔട്ട് എന്നാണ് വീഡിയോ പങ്കുവെക്കുന്നവർ അറിയിക്കുന്നത്. 37 സെക്കൻഡുള്ള വീഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയർ ചെയ്യുന്നത്.
അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ സ്റ്റാലിൻ രംഗം കീഴടക്കിയിരുന്നു. അടുത്തിടെ ഇന്ത്യാ ടുഡെ നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി സ്റ്റാലിനെയാണ് തെരഞ്ഞെടുത്തിരുന്നത്.
What keeps M K Stalin busy during weekends. pic.twitter.com/vvXH6Xb8ur
— J Sam Daniel Stalin (@jsamdaniel) August 21, 2021