ആടിന് താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ?-സ്റ്റാലിൻ

ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്.

Update: 2022-02-05 16:40 GMT
Advertising

ആടിന് താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി തിരിച്ചയച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ ട്വീറ്റ്.

ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഗവർണർ ഡൽഹിയിലേക്ക് തിരിക്കും.

അതിനിടെ ബിൽ വീണ്ടും ഗവർണർക്കയക്കാൻ ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനിച്ചു. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ബിൽ വീണ്ടും പാസാക്കാനും ഗവർണർക്കയച്ച് അനുമതി വാങ്ങാനും പ്രമേയം പാസാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News