മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്റര്‍ക്കും കുടുംബത്തിനും ക്രൂരമര്‍ദനം
രാവിലെ 11 മണിക്ക് പ്രാര്‍ത്ഥന നടക്കുമ്പോഴാണ് നൂറോളം വരുന്ന സംഘം പാസ്റ്ററായ കവാല്‍സിങ് പരസ്‌തെയുടെ വീട്ടിലെത്തിയത്. 'മതപരിവര്‍ത്തനം നിര്‍ത്തെടാ' എന്നാക്രോശിച്ച് വീട്ടിലേക്ക് കടന്ന സംഘം പാസ്റ്ററെയും കുടുംബത്തെയും ആക്രമിക്കുകയും പ്രാര്‍ത്ഥനാ വസ്തുക്കളും വീട്ടുപകരണങ്ങളും തകര്‍ക്കുകയും ചെയ്തു.
മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്ഗഢില്‍ യുവ പാസ്റ്ററെയും കുടുംബത്തെയും ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ഛത്തീസ്ഗഢിലെ കബിര്‍ദം ജില്ലയിലാണ് 25കാരനായ പാസ്റ്ററെ നൂറോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്.
രാവിലെ 11 മണിക്ക് പ്രാര്‍ത്ഥന നടക്കുമ്പോഴാണ് നൂറോളം വരുന്ന സംഘം പാസ്റ്ററായ കവാല്‍സിങ് പരസ്‌തെയുടെ വീട്ടിലെത്തിയത്. 'മതപരിവര്‍ത്തനം നിര്‍ത്തെടാ' എന്നാക്രോശിച്ച് വീട്ടിലേക്ക് കടന്ന സംഘം പാസ്റ്ററെയും കുടുംബത്തെയും ആക്രമിക്കുകയും പ്രാര്‍ത്ഥനാ വസ്തുക്കളും വീട്ടുപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഇത്തരത്തില്‍ പത്തോളം അക്രമങ്ങള്‍ നടന്നിട്ടും പൊലീസും സര്‍ക്കാരും ഒരു നടപടിയും എടുത്തില്ലെന്ന് ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.