എൻ.സി.പി ഇടഞ്ഞു; കാബിനറ്റ് പദവി വേണമെന്ന് അജിത് പവാർ പക്ഷം
മന്ത്രി ആരാകുമെന്നതിലും എൻസിപിയിൽ തർക്കമുണ്ട്
Update: 2024-06-09 12:49 GMT
ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുൻപേ എൻ.ഡി.എയിൽ കല്ലുകടി. സഹമന്ത്രി സ്ഥാനം നൽകി ഒതുക്കുകയാണെന്ന് അജിത് പവാർ ആരോപിച്ചു. ക്യാബിനറ്റ് പദവി ലഭിക്കുന്നത് വരെ കാത്തിരിക്കാൻ തയ്യാറാണെന്നും അജിത് പവാർ പറഞ്ഞു. മന്ത്രി ആരാകുമെന്നതിലും എൻസിപിയിൽ തർക്കമുണ്ട്. ഇന്ന് നടക്കുന്ന ചടങ്ങില്‍ എന്‍.സി.പി മന്ത്രി സത്യപ്രതിജ്ഞ ചെയ്യില്ല.
ഇന്ന് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ 68 പേരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. അമിത് ഷാ, രാജ്നാഥ് സിങ്., ശിവ്‍രാജ് സിങ് ചൗഹാൻ തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേർ വീതം മന്ത്രിമാരായി അധികാരമേൽക്കും.