അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി

റാഞ്ചിയിലെ എം.എൽ.എ - എം.പിമാരുടെ പ്രത്യേക കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കി

Update: 2023-07-04 10:52 GMT

രാഹുല്‍ ഗാന്ധി

Advertising

റാഞ്ചി: മോദി സമുദായത്തെ അവഹേളിച്ചെന്ന അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. റാഞ്ചിയിലെ എം.എൽ.എ - എം.പിമാരുടെ പ്രത്യേക കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കി. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്‍റെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. രാഹുല്‍ മോദി സമുദായത്തെ നിരന്തരം അവഹേളിക്കുന്നയാളാണെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ പ്രദീപ് മോദി വാദിച്ചു. അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കുമെന്നും രാഹുല്‍ നേരിട്ട് ഹാജരാകണമെന്നും പ്രദീപ് മോദി ആവശ്യപ്പെട്ടു. ഇതേ കുറ്റത്തിന് സൂറത്ത് കോടതി നേരത്തെ രാഹുലിനെ ശിക്ഷിച്ചതാണെന്നും ഒരേ കുറ്റത്തിന് പല കോടതികളില്‍ നിന്ന് ശിക്ഷ പാടില്ലെന്ന് നിയമമുണ്ടെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ വാദിച്ചു. രാഹുല്‍ ഇപ്പോള്‍ എം.പി അല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് രാഹുല്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ജസ്റ്റിസ് എസ്.കെ ദ്വിവേദി ഉത്തരവിട്ടത്. ആഗസ്ത് 16ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഒരു പരാമര്‍ശത്തിന് എതിരെയാണ് പരാതി. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... കള്ളന്മാരുടെ പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ട്' എന്നായിരുന്നു ആ പരാമര്‍ശം. നേരത്തെ സൂറത്ത് കോടതി രാഹുലിന് ഇതേ പരാതിയില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് എം.പി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കി.

Summary- The Jharkhand High Court on Tuesday granted relief to senior Congress leader Rahul Gandhi in a defamation case related to the Modi surname remark he made before the Lok Sabha elections in 2019. Gandhi had earlier been directed by the Ranchi MP-MLA court to appear in person in the defamation case

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News