കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യത്തുനിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നടപടി.

Update: 2022-05-31 16:47 GMT
Editor : abs | By : Web Desk
Advertising

ന്യൂഡല്‍ഹി: കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധയുള്ളവരുമായുള്ള സമ്പർക്കം, രോഗികൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നത്, രോഗബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യൽ, രോഗികളെ ശുശ്രൂഷിക്കുമ്പോൾ പിപിഇ കിറ്റ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കൽ, കൈ വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയവയിൽ ആളുകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശത്തിൽ പറയുന്നു.

രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.സമ്പർക്കത്തിൽ വന്ന ആളുകളെ 21 ദിവസം നിരീക്ഷിക്കണം. സാമ്പിളുകൾ പുനെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയക്കണം തുടങ്ങി വിശദമായ മാർഗനിർദേശങ്ങൾ നൽകി. സംസ്ഥാനങ്ങൾ ബോധവത്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ മന്ത്രാലയം ജാഗ്രത കടുപ്പിച്ചത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News