കനത്ത പോലീസ് കാവലിനിടയില്‍ കൂടുതൽ നേതാക്കൾ ജഹാംഗീർ പുരിയിലേക്ക്

തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളിലെ നേതാക്കൾ ഇന്ന് ജഹാംഗീർ പുരിയിൽ എത്തും

Update: 2022-04-23 02:16 GMT
Advertising

ഡല്‍ഹി: കനത്ത പോലീസ് കാവനിടയില്‍ ജഹാംഗീർ പുരിയിൽ കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ സന്ദർശനം നടത്തും. തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളിലെ നേതാക്കൾ ആണ് ജഹാംഗീർ പുരിയിൽ ഇന്ന് എത്തുക. ജന പ്രതിനിധികൾക്ക് പോലും ജഹാംഗീർ പുരിയിലേക്ക് പോലീസ് പ്രവേശനം അനുവദിക്കുന്നില്ല. ജനങ്ങളുമായി സംസാരിക്കാൻ അനുവാദം ലഭിക്കാതെ ആണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ മടങ്ങിയത്.

 ജനങ്ങളുടെ സ്വൈര ജീവിതം തടസ്സപ്പെട്ടുവെന്ന് ജഹാംഗീർപുരി സന്ദർശിച്ച ഇടത് നേതാക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കോർപ്പറേഷൻ നടപടിയിലൂടെ ഉപജീവന മാർഗം നഷ്ടപ്പെട്ട പാവപ്പെട്ട വിദ്യാർഥികളുടെ പഠന ചെലവ് വഹിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി ബുൾഡോസർ രാഷ്ട്രീയം നടത്തുകയാണ് ബിജെപി എന്ന് കോൺഗ്രസ്, ലീഗ് പാർട്ടി നേതാക്കളും ആരോപണം ഉന്നയിക്കുന്നുണ്ട്.

എന്നാൽ ജഹാംഗീർ പുരിയിലെ നിയന്ത്രണങ്ങൾ പെട്ടന്ന് നീക്കാൻ കഴിയില്ല എന്നാണ് പോലീസ് നിലപാട്. അതേസമയം തൃണമൂൽ കോൺഗ്രസിൻ്റെ വസ്തുതാന്വേഷണ സമിതിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ ജഹാംഗീർ പുരിയിൽ ഇന്ന് സന്ദർശനം നടത്തിയേക്കും. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ബിജെപി നീക്കമാണ് ജഹാംഗീർ പുരിയിൽ നടന്നത് എന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു.

More leaders move to Jahangirpuri amid heavy police guard

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News