ലക്ഷദ്വീപിൽ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നീക്കം

നേരത്തെ ആൾപാർപ്പില്ലാത്ത ദ്വീപുകളിലെ ഷെഡുകൾ പൊളിക്കാൻ നീക്കമാരംഭിച്ചിരുന്നു

Update: 2021-06-27 04:28 GMT
Advertising

ലക്ഷദ്വീപിൽ കടൽതീരത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നീക്കം.20 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങൾ നിയമവിരുദ്ധമാനെന്ന് കാണിച്ച് ഉടമകൾക്ക് നോട്ടീസ് നൽകി. കവരത്തിയിൽ നിരവധി പേർക്ക് നോട്ടീസ് ലഭിച്ചു. വേലിയേറ്റ സമയത്ത് വെള്ളം എത്തുന്ന ഇടങ്ങളിൽ നിന്നും ഇരുപത് മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് നോട്ടീസ് നൽകിയത്. 

നേരത്തെ ആൾപാർപ്പില്ലാത്ത ദ്വീപുകളിലെ ഷെഡുകൾ പൊളിക്കാൻ നീക്കമാരംഭിച്ചിരുന്നു. ചെറിയം ദ്വീപിലെ ഷെഡുകൾ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. . തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യ ബന്ധന ആവശ്യങ്ങൾക്കുമുള്ള ഷെഡ്ഡുകൾ പൊളിക്കാനാണ് കൽപ്പേനി ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ നോട്ടീസ് നൽകിയത്. നിർമാണങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ പൊളിക്കണം. പൊളിച്ചില്ലങ്കിൽ റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

ലക്ഷദ്വീപിലെ ആൾതാമസമില്ലാത്ത ടൂറിസം ദ്വീപിൽ പെട്ടതാണ് ചെറിയം ദ്വീപ്. ചെറിയം ദ്വീപിന് സമീപമുള്ള കൽപ്പേനി ദ്വീപില്‍ വാസിക്കുന്നവരുടെ ഭൂമിയിലെ ഷെഡുകൾ പൊളിക്കാനാണ് നിർദേശം നൽകിയത്. സ്വന്തം ഭൂമിയിൽ നിർമിച്ച ഭൂമി പൊളിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും കൽപ്പേനി ബ്ലോക് ഡവലപ്മെന്റ് ഓഫീസറുടെ നോട്ടീസിൽ പറയുന്നു. പൊളിച്ചുമാറ്റുന്നതിന് ഉണ്ടാകുന്ന ചെലവ് ഉടമകളിൽ നിന്ന് ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News