മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിൽ 70 മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക

Update: 2023-11-15 01:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഭോപ്പാല്‍: മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിൽ 70 മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എന്നിവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു നടന്നത്. ഭരണം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം മറികടന്ന് തുടർ ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്തും ഗൃഹസന്ദർശനം നടത്തിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരിട്ടിറങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളും അയോധ്യ രാമക്ഷേത്രവും അടക്കം മധ്യപ്രദേശിൽ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുമ്പോൾ ഛത്തീസ്ഗഡിൽ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരായ അഴിമതി ആരോപണമാണ് ബി.ജെ.പിയുടെ പ്രചരണ വിഷയം. എന്നാൽ ഒബിസി രാഷ്ട്രീയവും കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങളുമായി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കോൺഗ്രസ് .മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിൽ 70 മണ്ഡലങ്ങളാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News