കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെ എം.പിയുടെ സാരിക്ക് തീപ്പിടിച്ചു
ചടങ്ങിനിടെ ഛത്രപതി ശിവജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുമ്പോൾ മേശയിലുണ്ടായിരുന്ന വിളക്കിൽനിന്ന് സാരിയിൽ തീ പടരുകയായിരുന്നു.
പൂനെ: കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെ എം.പിയുടെ സാരിക്ക് തീപ്പിടിച്ചു. പൂനെയിൽ നടന്ന ചടങ്ങിനിടെയാണ് അബദ്ധത്തിൽ എം.പിയുടെ സാരിയിൽ തീ പടർന്നത്. താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും എം.പി പിന്നീട് പ്രസ്താവനയിൽ വ്യക്തമാക്കി.
ബരാമതി മണ്ഡലത്തിൽനിന്നുള്ള എൻ.സി.പി എംപിയായ സുലെ കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാനാണ് ഹിൻജാവദിയിലെത്തിയത്. ചടങ്ങിനിടെ ഛത്രപതി ശിവജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുമ്പോൾ മേശയിലുണ്ടായിരുന്ന വിളക്കിൽനിന്ന് സാരിയിൽ തീ പടരുകയായിരുന്നു.
#NCP MP Supriya Sule Saari catches fire in an event in Hinjewadi area of Pune.
— Indrajeet chaubey (@indrajeet8080) January 15, 2023
Incident took during lighting up the lamp to inaugurate the event.#Pune@supriya_sule @NCPspeaks @PawarSpeaks @CPPuneCity pic.twitter.com/blZ1kTCLgU
''ഒരു കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടന വേളയിൽ എന്റെ സാരിക്ക് അബദ്ധത്തിൽ തീപ്പിടിച്ചു. എന്നാൽ, തക്കസമയത്ത് തീ അണക്കാനായി. ഞാൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ അഭ്യുദയകാംക്ഷികളെയും പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അറിയിക്കുന്നു'' - സുലെ പ്രസ്താവനയിൽ വ്യക്തമാക്കി.