ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനൊപ്പമിരുന്ന് മുലായം സിങ് യാദവ്; വിവാദമായി ഫോട്ടോ

ചിത്രം ഒരുപാട് സംസാരിക്കുന്നുവെന്ന തലക്കെട്ടോടെ ബിജെപി ഉത്തർപ്രദേശ് ഘടകം ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്

Update: 2021-12-21 15:09 GMT
Advertising

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനൊപ്പമുള്ള സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് മുലായം സിങിന്റെ ഫോട്ടോ വിവാദമായി. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കടുത്ത പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന എസ്പിയുടെ തലവൻ രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവിക്കൊപ്പം ഒരു സോഫയിൽ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രമന്ത്രി അർജുൻ രാം മേഗ്‌വാൾ മോഹൻ ഭാഗവതിന്റെ അനുഗ്രഹം വാങ്ങുന്നതും മുലായം നോക്കിയിരിക്കുന്നതും ചിത്രത്തിൽ കാണാം.

തിങ്കളാഴ്ച രാത്രി കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്ത ഫോട്ടോ ഈ ആഴ്ചയുടെ തുടക്കത്തിൽ നടന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പൗത്രിയുടെ വിവാഹചടങ്ങിൽനിന്നുള്ളതാണ്. എന്നാൽ ബിജെപിയും കോൺഗ്രസും ഫോട്ടോ ആയുധമാക്കിയിരിക്കുകയാണ്. ന്യൂ എസ്പിയിലെ 'എസ്' 'സംഘ്‌വാദി'യുടേതാണോയെന്നാണ് കോൺഗ്രസ് പരിഹസിച്ചത്. എന്നാൽ കോൺഗ്രസ് സഖ്യകക്ഷിയായ എൻസിപി നേതാക്കൾ വന്ന് അതേവേദിയിൽ യാദവിന്റെ അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്നും കോൺഗ്രസ് രാഷ്ട്രീയ മര്യാദകൾ മറന്നുവെന്നും എസ്പി വിമർശിച്ചു.

ചിത്രം ഒരുപാട് സംസാരിക്കുന്നുവെന്ന തലക്കെട്ടോടെ ബിജെപി ഉത്തർപ്രദേശ് ഘടകം ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി എസ്പി ആർഎസ്എസ്സിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനമാണ് നടത്തുന്നത്. എസ്പി തലവൻ അഖിലേഷ് യാദവ് വൻറാലികൾ നടത്തി രൂക്ഷ വിമർശനം ഉന്നയിക്കുകയാണ്. ചില എസ്പി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും ഇഡിയും കേന്ദ്ര ആദായനികുതി വകുപ്പും റെയ്ഡ് നടത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം പകർത്തിയിരിക്കുന്നത്. റെയ്ഡുകൾ എസ്പി ഉത്തർപ്രദേശിൽ ഭരണത്തിലെത്താതിരിക്കാൻ വേണ്ടിയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ബിജെപി തോൽവി മുന്നിൽ കാണുമ്പോൾ ഇവയെ ഉപയോഗിക്കുന്നത് രാജ്യത്തിന് മുഴുവനും അറിയാമെന്നും അദ്ദേഹം വിമർശിച്ചു. യുപിയിലെ യോഗി സർക്കാർ എസ്പി നേതാക്കളുടെ ഫോൺ ചോർത്തുന്നതായും അഖിലേഷ് ആരോപിച്ചിരുന്നു.

Mulayam Singh Yadav sitting on sofa with Mohan Bhagwat; Controversial photo

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News