മുംബൈ ബോട്ടപകടം; കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ

ഇവരുടെ ആറ് വയസുള്ള മകൻ ഏബിൾ മാത്യു ജെഎന്‍പിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്

Update: 2024-12-19 07:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: 13 പേര്‍ മരിച്ച മുംബൈ ബോട്ടപകടത്തില്‍ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. ഇവരുടെ ആറ് വയസുള്ള മകൻ ഏബിൾ മാത്യു മുംബൈ ജെഎന്‍പിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് എലഫന്‍റ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു.മരിച്ചവരിൽ മൂന്ന് പേർ നാവികസേന ഉദ്യോഗസ്ഥരാണ്. നിയന്ത്രണം വിട്ട നാവികസേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മറൈൻ പൊലീസും നേവിയും കോസ്റ്റ് ​ഗാർഡും അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്‌ക്കാനായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു . അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News