തമിഴ്നാട്ടില്‍ യുവതിയെ പുലി കടിച്ചുകൊന്നു
അഞ്ജലിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്
Update: 2024-12-19 08:18 GMT
ചെന്നൈ: തമിഴ്നാട്ടിലെ ദുർഗം ഗ്രാമത്തിൽ യുവതിയെ പുലി കടിച്ചുകൊന്നു. പശുവിനെ പുല്ല് തീറ്റിക്കാൻ സമീപത്തെ കുറ്റിക്കാട്ടിൽ പോയ അഞ്ജലിയെയാണ്(22) പുലി കൊന്നത്. പുലി യുവതിയെ വലിച്ചുകൊണ്ട് കാട്ടിനുള്ളിലേക്ക് പോയി. യുവതിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്. കഴുത്തിന് കടിയേറ്റ അഞ്ജലി ആശുപത്രിയിൽ എത്തിക്കും മുന്‍പെ മരിച്ചിരുന്നു.