ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ലൈവായി കണ്ടാലോ? മുംബെെയിലെ സിനിമ തിയേറ്ററുകൾ ഒരുക്കത്തിലാണ്

ബുക്ക്മൈ ഷോ, പേ.ടി.എം പോലുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലുമാണ് ടിക്കറ്റുകൾ ലഭ്യമാവുക.

Update: 2024-05-31 12:40 GMT
Editor : anjala | By : Web Desk

പ്രതീകാത്മക ചിത്രം 

Advertising

മുംബെെ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം. ജൂൺ ഒന്നിന് ലോക്സഭാ ​തെരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളും പൂർത്തിയാകും. അതുകഴിഞ്ഞാൽ എല്ലാവരും കാത്തിരിക്കുന്നത് വോട്ടെണ്ണുന്ന ദിവസത്തിനാണ്. ഇന്ത്യ ഭരിക്കുക ആരാണെന്ന് അറിയാൻ എല്ലാവരും ടെലിവിഷന് മുൻപിൽ തന്നെയാവും. എന്നാൽ ഫലം ബിഗ് സ്ക്രീനുകളിൽ കണ്ടാൽ എങ്ങനെയിരിക്കും? അതിനുളള തെയ്യാറെടുപ്പിലാണ് മുംബൈ.

മഹാരാഷ്ട്രയിലെയും മുംബൈയിലെയും തിയേറ്ററുകളിൽ ഇത്തരത്തിലുളള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. ബുക്ക്മൈ ഷോ, പേ.ടി.എം പോലുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലുമാണ് ടിക്കറ്റുകൾ ലഭ്യമാവുക.

മഹാരാഷ്ട്രയിലെ മൂവീമാക്സ് തിയേറ്ററുകളിൽ തെരഞ്ഞെടുപ്പ് ഫലം കാണിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 99 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂൺ നാലിന് രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് മൂന്നുമണിവരെ ബിഗ് സ്ക്രീനുകൾ സജീവമായിരിക്കും. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News