ഓൺലൈൻ വഴി ഐസ്‌ക്രീം ഓർഡർ ചെയ്തു; തുറന്ന് നോക്കിയപ്പോൾ മനുഷ്യവിരലിന്റെ കഷ്ണം! കമ്പനിക്കെതിരെ കേസ്

ഐസ്‌ക്രീം സാമ്പിളും മനുഷ്യവിരലിന്റെ കഷ്ണവും ഫോറൻസിക് പരിശോധനക്ക് അയച്ചു

Update: 2024-06-13 07:15 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

മുംബൈ: ഓൺലൈൻ വഴി  വാങ്ങിയ ഐസ്‌ക്രീമിനുള്ളിൽ മനുഷ്യ വിരലിന്റെ കഷ്ണം കണ്ടെത്തിയതായി റിപ്പോർട്ട്. മുംബൈയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നത്. മുംബൈയിലെ മലാഡിലുള്ള യുവതിയാണ് ഫുഡ് ഡെലിവറി ആപ്പായ സെപ്റ്റോ വഴി ഐസ്‌ക്രീം ഓർഡർ ചെയ്തത്. ഐസ്‌ക്രീം കഴിക്കുന്നതിനിടെയാണ് വിരലിന്റെ കഷ്ണം കണ്ടെത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് യുവതി മലാഡ് പൊലീസ് സ്റ്റേഷനിലെത്തി ഐസ്‌ക്രീം കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.യുമ്മോ എന്ന കമ്പനിയുടേതാണ് ഐസ്‌ക്രീം.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഐസ്‌ക്രീം സാമ്പിളും മനുഷ്യവിരലിന്റെ കഷ്ണവും ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഐസ്‌ക്രീം നിർമ്മിച്ച് പായ്ക്ക് ചെയ്ത സ്ഥലത്തും പൊലീസ് പരിശോധന നടത്തുമെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News