രാജ്യതലസ്ഥാനത്തെ ആൾകൂട്ട കൊലപാതകം; കുറവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്.ഐ.ഒ
രാജ്യ തലസ്ഥാനത്ത് നടന്ന ആൾക്കൂട്ട കൊലപാതകം മുസ്‌ലിംകൾക്കെതിരായ വിദ്വേഷത്തിന്റെ ആഴവും വ്യാപ്തിയും തുറന്നു കാണിക്കുന്നുണ്ടെന്ന് എസ്.ഐ.ഒ ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: ഡൽഹിയിലെ സുന്ദർ നഗർ മേഖലയിൽ ഹിന്ദുത്വ ആൾക്കൂട്ടം കൊന്നുകളഞ്ഞ മുഹമ്മദ് ഇസ്ഹാഖിന്റെ കുടുംബത്തെ എസ്.ഐ.ഒ ദേശീയ സെക്രട്ടറി ഇമ്രാൻ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. രാജ്യ തലസ്ഥാനത്ത് നടന്ന ആൾക്കൂട്ട കൊലപാതകം രാജ്യത്ത് മുസ്‌ലിംകൾക്കെതിരായ വിദ്വേഷത്തിന്റെ ആഴവും വ്യാപ്തിയും തുറന്നു കാണിക്കുന്നുണ്ടെന്ന് എസ്.ഐ.ഒ ദേശീയ സെക്രട്ടറി പറഞ്ഞു.
കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും കൊലചെയ്യപ്പെട്ട കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. നിലവിൽ കുടുംബം സുരക്ഷാ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ പ്രതിജ്ഞാബദ്ധമാണം. മുസ്‌ലിംകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ഇസ്‌ലാമോഫോബിയയെ ക്രിമിനൽ കുറ്റമാക്കുന്ന കാര്യമടക്കം സർക്കാർ പരിഗണിക്കണമെന്നും എസ്.ഐ.ഒ സംഘം ആവശ്യപ്പെട്ടു.